kattimuttam-shaakha
എസ്.എൻ.ഡി.പി.യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ എടയ്ക്കാട്ടുവയൽ 4950ാം ശാഖയിൽ ഗുരുദേവമഹാസമാധി ദിനാചരണം കട്ടി മുട്ടം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ:എസ്.ഡി. സുരേഷ്ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു.

ചോറ്റാനിക്കര: എസ്.എൻ.ഡി.പി.യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ എടയ്ക്കാട്ടുവയൽ 4950ാം നമ്പർ കട്ടിമുട്ടം ശാഖയിൽ നടന്ന 92ാ മത് ഗുരുദേവമഹാസമാധി ദിനാചരണചടങ്ങുകൾ കട്ടി മുട്ടം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ:എസ്.ഡി. സുരേഷ്ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ്‌ കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം ശാന്തി ശിവപ്രസാദ് മഹാഗുരുപൂജയ്ക്കും,സമൂഹാർച്ചനയ്ക്കും വഹിച്ചു. യൂത്ത് മൂവ് മെന്റ് കേന്ദ്ര സമിതി അംഗം വിഷ്ണു അച്ചേരിൽ ,​യൂണിയൻ സെക്രട്ടറി അച്ചുഗോപി എന്നിവർ സമാധിദിന സന്ദേശം നൽകി .