കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് സ്‌കൂളിൻെറ 25-ാം വാർഷികത്തോടനുബന്ധിച്ച് കിഴക്കമ്പലം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയും പട്ടിമറ്റം സൗഖ്യ ആയുർവേദ ആശുപത്രിയും സംയുക്തമായി പട്ടിമറ്റത്ത് വച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഹനീഫ കുഴിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ജമാഅത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ്, പ്രസ് ക്ലബ് പ്രസിഡന്റ് വി.എം. വർഗീസ്, സക്കരിയ പള്ളിക്കര, കെ.വി. സജീവൻ, കെ.എം. വീരാൻകുട്ടി, കെ.എം. സാബു, അലി പുറവത്തുകാട്ടിൽ, സി.എം. ഷംനാജ്, കെ.കെ. നജീബ് മൗലവി, കെ.വി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.