athura-seva-sangham-kunj
കുഞ്ഞിത്തൈ ഈഴവ സമുദായ ആതുര സേവാസംഘം നിർമ്മിക്കുന്ന ഗുരുമണ്ഡപത്തിൽ ഗുരുദേവ വിഗ്രഹത്തിന്റെ ലോഹസമാഹരണം പി.എസ്. ജയരാജ് നിർവഹിക്കുന്നു.

പറവൂർ : കുഞ്ഞിത്തൈ ഈഴവ സമുദായ ആതുര സേവാസംഘം നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയ്ക്കുള്ള ലോഹസമാഹരണം എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ് നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.ജെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു, ചെറായി സുനിശാന്തി, രമണി വിശ്വനാഥൻ, എൻ.വി. ബോസ്, സി.കെ. രമേഷ്, എം.എൻ. ദിനകരൻ, കെ.കെ. സോമനാഥൻ, എൻ.ജി. രാജീവ്, പി.പി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.