വൈപ്പിൻ : ചൊവ്വര ജലശുദ്ധീകരണ ശാലയിൽ അറ്റുകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വരയിൽ നിന്നുള്ള ജലവിതരണത്തിന് തടസം ഉള്ളതിനാൽ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലും പറവൂർ നഗരസഭയിലും നാളെ (ചൊവ്വ ) പൂർണമായും 25ന് ഭാഗികമായും ജലവിതരണം തടസപ്പെടുമെന്ന് അധികാരികൾ അറിയിച്ചു..