മരട്:സോഷ്യൽവെൽഫയർ സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം കെ.കെ.മാധവൻ സ്മാരകമന്ദിരം ഗ്രിഗോറിയൻ സ്കൂൾ മാനേജരും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.സംഗീത നാടക അക്കാദമി വിശിഷ്ടാംടാഗം മരട് ജോസഫിനെ വെൽഫയർ സെന്ററിനുവേണ്ടി ജോസഫ് മാർഗ്രിഗോറിയോസ് പൊന്നാടയണിയിച്ചു.
പ്രസിഡന്റ് എ.എം.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാദ്ധ്യക്ഷ ടി.എച്ച് നദീറ മുതിർന്ന അംഗങ്ങളെ ആദരിച്ചു.കൗൺസിലർ ജിൻസൺ പീറ്റർ,ഫുഡ് കിറ്റ് വിതരണം ചെയ്തു.ആശാമേരി,പി.എം.സുഗതൻ,എ.ആർ.റാഫേൽ എന്നിവർ പ്രസംഗിച്ചു.