വൈപ്പിൻ : സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചെറായി റെഡ്‌സിറ്റിക്ലബ്, എം.എ ബ്ലഡ് ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം സഹകരണബാങ്ക് രക്തദാനക്യാമ്പ് നടത്തി. യുവജനക്ഷേമബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി.ബി. സബിത ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.ടി. സൂരജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ശ്രീജിത്ത്, കെ.ഡി. തപൽരാജ്, വി.എം. ജിതേഷ്, ബിനോയ് കണ്ണൻ, വാസന്തി സലീവൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 37 പേർ രക്തം നൽകി.