gurusamathi-
സമാധിദിന സമ്മേളനം പ്രകാശൻ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധിദിനം ശ്രീനാരായണ സേവാസമാജത്തിന്റെ നേതൃത്വത്തിൽ ആളംതുരുത്ത് അന്ത്യകർമ്മ സേവാസംഘത്തിന്റെ കീഴിലുള്ള ഗുരുദേവ മണ്ഡപത്തിൽ ആചരിച്ചു. ഗുരുപൂജ, ഉപവാസം, ഗുരുപൂജ, ദീപാരാധന എന്നിവ നടന്നു.സമ്മേളനം പ്രകാശൻ തുണ്ടത്തുംകടവ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ശരവണഭവൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി. ഷാജി, എം.ടി. ശശികുമാർ, സി.എ. അനീഷ്, പി.സി. നിജീഷ്, എം.എസ്. ഹരി, എം.എസ് മനേജ് തുടങ്ങിയവർ സംസാരിച്ചു.