മൂവാറ്റുപുഴ: കഞ്ചാവ് കൈവശം വച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. 60 ഗ്രാം കഞ്ചാവുമായി മുളവൂർ പട്ടപടി നിരപ്പേൽ വീട്ടിൽ അനന്തു (23) 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പുന്നമറ്റം സ്വദേശി പി.കെ.മുഹമ്മദ് റാഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.