പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം നാളെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൈതാരം, കോട്ടുവള്ളി പ്രദേശത്തെ കിടപ്പിലായ അർബുദ രോഗികളുടെ വീട്ടുകളിലെത്തി ചികിത്സയും മരുന്നുകളും നൽകും. ‌ഡോ. സി.എൻ.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. കെ.വി. തോമസ്, നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യു, ജെൻസി ഷിന്റോ എന്നിവരുമുണ്ടാകും. ഫോൺ: 9746851386.