പറവൂർ : പറവൂർ താലൂക്ക് ലൈബ്രറി കലോത്സവം കൈതാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രമാദേവി, വി.ജി. ജോഷി, പറവൂർ ബാബു, കുസുംഷലാൽ, പി.ഒ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.