murali
എം.എം. മുരളി

ആലുവ: കീഴ്മാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനുമായ സൊസൈറ്റിപ്പടി മഠത്തിലകം വീട്ടിൽ എം.എം.മുരളി ചികിത്സാ സഹായം തേടുന്നു.

ഇരുവൃക്കകളുടേയും പ്രവർത്തനം തകരാറായതിനെ തുടർന്നാണ് ചികിത്സ തേടുന്നത്. ഡയാലിസിസിനും മറ്റ് അനുബന്ധ ചികിത്സകൾക്കും ഭീമമായ തുക ചിലവ് വരുന്നുണ്ട്.കീഴ്മാട് സൊസൈറ്റിപ്പടിയിലെ തകർന്ന് വീഴാറായ ഷെഡിൽ തളർച്ച ബാധിച്ചു കിടപ്പിലായ മാതാവിനോടൊപ്പമാണ് ഇദ്ദേഹം കഴിയുന്നത്. ചികിത്സ ചെലവിനായും നിത്യജീവിതത്തിനും ഏറെ കഷ്ടപ്പെടുകയാണ്.
നാട്ടുകാർ മുൻകൈയെടുത്ത് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. അൻവർസാദത്ത് എം.എൽ.എ.യാണ് മുഖ്യരക്ഷാധികാരി, പി.എ. മുജീബ് ചെയർമാനും, എൽസി ജോസഫ് കൺവീനറുമാണ്. ആലുവ അർബർ കോഓപ്പറേറ്റീവ് ബാങ്കിൽ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 030201100000798. ഐ.എഫ്.എസ്.സി. കോഡ്: എഫ്.ഡി.ആർ.എൽ. എ.യു.സി.ബി. 02.
വിവരങ്ങൾക്ക്: 9048438863, 9495771035.