ആലുവ: ദി ആലുവ സംഗീത സഭ (ടാസ്) റോഡ് റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം ആലുവ ഡി.വൈ.എസ്.പി ജി. വേണു നിർവഹിച്ചു. ടാസ് റോഡ് ഈസ്റ്റ്, ടാസ് റോഡ്, സംഗീതസഭ റോഡ്, സുരഭി ലെയിൻ എന്നിവങ്ങളിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവിലാണ് 9 കാമറകൾ സ്ഥാപിച്ചത്. വാർഡ് കൗൺസിലർമാരായ സെബി വി. ബാസ്റ്റിൻ, കെ.വി. സരള, അസോസിയേഷൻ പ്രസിഡന്റ് പി. രാമചന്ദ്രൻ, സെക്രട്ടറി എൻ. കുമരേശൻ, മുൻ പ്രസിഡന്റ് എച്ച്. നാരായണ അയ്യർ എന്നിവർ സന്നിഹിതരായിരുന്നു.
റെയിൽവേ സ്‌റ്റേഷൻെറ പിൻഭാഗത്തെ മേഖലയായതിനാൽ ടാസ് റോഡിലൂടെ 24 മണിക്കൂറും ആൾ സഞ്ചാരമുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ലക്ഷ്യമിട്ടാണ് കാമറകൾ സ്ഥാപിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.