sndp
നോർത്ത് മുളക്കുളം ശാഖയിൽ നടന്ന സമൂഹപ്രാർത്ഥന

പിറവം: എസ്.എൻ.ഡി.പി.യോഗം മുളക്കുളം നോർത്ത് ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ സമാധിദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് പി.കെ.രാജീവ് സമാധിദിനസന്ദേശം നൽകി.തുടർന്ന് സമൂഹപ്രാർത്ഥന , ദൃശ്യാവിഷ്കാരം - ഗുരുസാക്ഷാൽ പരം ബ്രഹ്മം എന്നിവ നടന്നു. വൈകിട്ട് സമർപ്പണ പൂജ നടത്തി.

കിഴുമുറി പാമ്പാക്കുകുട ശാഖയിൽ പ്രസിഡന്റ്കെ.കെ.തമ്പി ,സെക്രട്ടറി മോഹനൻ തുടങ്ങിയവർ ദിനാചരണത്തിന് നേതൃത്വം നൽകി. കെ.കെ.തമ്പി സമാധിദിിന സന്ദേശം നൽകി. തുടർന്ന് സമൂഹപ്രാർത്ഥന, ഭജനാമൃതം, അന്നദാനം എന്നിവ നടന്നു. സമർപ്പണ പൂജയോടെ സമാപിച്ചു.