കടവന്ത്ര: ശ്രീനാരായണഗുരുവിന്റെ മഹാസമാധി കടവന്ത്ര എസ്.എൻ.ഡി.പി ശാഖായോഗം ഭക്തിനിർഭരമായി ആചരിച്ചു. ശാഖാങ്കണത്തിൽ നടന്ന കൂട്ട ഉപവാസം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയായി.
ശാഖാ പ്രസിഡന്റ് ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മാമംഗലം പുരുഷോത്തമൻ പ്രഭാഷണം നടത്തി. ടി.കെ. പത്മനാഭൻ, മട്ടലിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ് നന്ദിയും പറഞ്ഞു.
ശ്രീരാജ് ശാന്തിയുടെ നേതൃത്വത്തിൽ രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ അർപ്പിച്ചു. വനിതാസംഘം, യൂത്ത് മൂവ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ശാന്തിയാത്രയും സംഘടിപ്പിച്ചു.