ആലുവ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ഓഫീസ് നാളെ വൈകിട്ട് നാലിന് പങ്കജം ജംഗ്ഷനിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അബ്ദുൽ മുത്തലിബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ എന്നിവർ സംസാരിക്കും.