കൊച്ചി: സേവാഭാരതി കേരള ഘടകത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മളനം സമാപിച്ചു. എളമക്കര ഭാസ്‌കരീയം കൺവെൻഷൻ ഹാളിൽ ആർ.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി വിളക്കുകൊളുത്തി.
സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ: കെ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സന്നദ്ധ സംഘടനയും സേവനപ്രവർത്തനങ്ങളും എന്ന വിഷയത്തിൽ മുൻ ഡി.ജി.പി: ടി.പി. സെൻകുമാർ പ്രഭാഷണം നടത്തി. കൊച്ചിൻ ഷിപ്പ് യാർഡ് സി.എം.ഡി മധു.എസ്.നായർ, ആർ.എസ്.എസ് പ്രാന്ത സഹ കാര്യവാഹ് എം. രാധാകൃഷണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ബി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.