onam
വഴിക്കുളങ്ങര സ്‌നേഹദീപം ചാരിറ്റബിൾ സൊസൈറ്റി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ഓണാഘോഷം വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വഴിക്കുളങ്ങര സ്‌നേഹദീപം ചാരിറ്റബിൾ സൊസൈറ്റി ഭിന്നശേഷിക്കാർക്കായി ഓണാഘോഷം സംഘടിപ്പിച്ചു. സ്‌നേഹദീപം റിഹാബിലിറ്റേഷൻ ഹോമിൽ നടന്ന ഓണാഘോഷം വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാവിത്രി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഓണക്കിറ്റ് വിതരണം കൗൺസിലർ ഡി. രാജ്കുമാർ നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി ഇ.ടി. സനിത, സിനിമാസീരിയൽ നടൻ രാജേഷ് പറവൂർ, പി.ടി. ജിനി, വിപിൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാകായിക മത്സരങ്ങളും നടന്നു.