ഇടപ്പള്ളി: ട്രെയിനുകൾ കടന്നു പോയിട്ട് പാളം മുറിച്ചു കടക്കാനായി മണിക്കൂറോളം റോഡിൽ കിടക്കേണ്ട അവസ്ഥയാണ് വടുതലയിലെ യാത്രക്കാർക്ക്. ഒരു മേല്പാലം അനുവദിച്ചു കിട്ടാനായി ഒരു മേഖലയിലെ ജനങ്ങളൊന്നാകെ അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമാകുന്നു. ഇതുവരെ റെയിൽവേയുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല .പാലത്തിനായി സ്ഥലനിർണ്ണയം വരെ നടത്തിയിട്ടുണ്ട് .4292 ഹെക്ടർ സ്ഥലം ഇതിനായി കണ്ടെത്തി.2016 ൽ സംസ്ഥാന സർക്കാർ 35 കോടിയോളം രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു .ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്താനായി ജില്ലാ കളക്ടർ 2018 സെപ്തംബറിൽ യൂത്തു സോഷ്യൽ സർവീസ് ഓർഗനൈസേഷനെ ചുമതലപ്പെടുത്തിയിരുന്നു.അഞ്ചംഗസംഘം നടത്തിയ പരിശോധന റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ റെയിൽവേയുടെ ഭാഗത്തു നിന്ന് നടപടികളൊന്നും തുടങ്ങിയിട്ടില്ല .പരിഗണന പട്ടികയിൽ പോലും സ്ഥാനം പിടിക്കാത്തതു മൂലം മറ്റു നടപടിക്രമങ്ങൾ നീളുകയാണ് .പാലത്തിനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും ഇതിന് ഇനിയും കാലതാമസം നേരിയിടുമെന്നാണ് റെയിൽവേ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത് .

കിഫ്ബിയുടെ അംഗീകാരം ലഭച്ചതോടെ ഇപ്പോൾ മൊത്തം ചിലവ് 47.72 കോടി രൂപ

വടുതല പള്ളിക്കാവ് ക്ഷേത്രം മുതൽ ചിറ്റൂർ റോഡ് കണ്ടൈനർ ഓവർ ബ്രിഡ്ജ് വരെയാണ് സ്ഥലം ഏറ്റെടുക്കേണ്ടി വരും.

 കുടിയൊഴിപ്പിക്കേണ്ടിവരുന്നത് 59 കുടുംബങ്ങളെ , ഭാഗീകമായി 3
കടകൾ -17

പാതയിരട്ടിപ്പിക്കൽ അവതാളത്തിലായി

റെയിൽവേ പാളത്തിന്റെ വികസനം വരുന്നത് വീണ്ടും മേല്പാത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചിയിരിക്കുകയാണ് .എറണാകുളം -ഷൊർണൂർ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി വീണ്ടും കൂടുതൽ സ്ഥലം വേണ്ടിവരുമെന്നതാണ് പ്രശ്നം .കിഴക്കു ഭാഗത്തായി നിലവിലുള്ളത് കൂടാതെ 13.5 മീറ്ററോളം അധികമായി സ്ഥലം ഏറ്റുയെടുക്കേണ്ടി വരും. ഇവിടെയുള്ള ക്ഷേത്രത്തിന്റെ ഭജന മഠവും അടുത്തുള്ള ഫ്ലാറ്റിന്റെ പകുതിയോളവും ഒഴിവാക്കപ്പെടേണ്ടി വരും .ഫ്ളാറ്റിലെ നാല്പത്തിയെട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും.

വിയർപ്പൊഴുക്കി ജനകീയ സമതിയും

2016 മുതൽ മേല്പാത്തിന് വേണ്ടി വടുതലയിൽ ജനകീയ സമതി വിശ്രമമില്ലാതെ പോരാടുകയാണ്. സംസ്ഥാന സർക്കാരിനും റെയിൽവേക്കു മുന്നിലും നിരന്തരം കയറിയിറങ്ങുകയാണ് ഇവർ.

കൂടുതൽ സ്ഥലം വേണമെന്നാവശ്യപ്പെട്ടാണ് റെയിൽവേയുടെ പുതിയ അറിയിപ്പ് . കേന്ദ്ര സർക്കാരിന് മുന്നിൽ സമ്മർദ്ദം ചെലുത്താൻ എം.പി ഉൾപ്പെടയുള്ളവർ മുന്നോട്ടു വരണം.

ഒ.പി .സുനിൽ കോർപ്പറേഷൻ കൗൺസിലർ

ദുരിത യാത്രയിൽ വീർപ്പുമുട്ടി ജനം

ഇരുവശത്തുമുള്ള റോഡിനാകട്ടെ വേണ്ടത്ര ഇടമില്ല .റെയിൽവേ ഗേറ്റു ഉയരേണ്ട താമസം ഞെങ്ങി ഞെരുങ്ങി വാഹനങ്ങൾ മറികടക്കുകയാണ് .ഇതിനിടയിൽ ഒരു വാഹനം കേടായാൽ ഇരു വശത്തേക്കുമുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്യും . ചേരാനല്ലൂർ വടുതല ഭാഗങ്ങളിലുള്ളവരാണ് ഈ യാത്ര ദുരിതം അനുഭവിക്കുന്നത്.