കൊച്ചി: നഗരത്തിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. തിരുകൊച്ചി സിറ്റി സർവീസുകളെ വൈപ്പിനിലേക്ക് കെട്ടുകെട്ടിച്ച് അധികൃതർ. വൈപ്പിൻകാർക്ക് യാത്രാസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരത്തിൽ വൻ കളക്ഷൻ നേടിയ ബസുകൾ ഡി.ടി.ഒയുടെ നേതൃത്വത്തിൽ മാറ്റിയോടിച്ചത്. പ്രതിദിനം 12000 കളക്ഷൻ ലഭിച്ചിരുന്ന തിരുക്കൊച്ചി ബസുകൾ വരെവൈപ്പിനിലേക്ക് തിരിച്ചുവിട്ടു.
. മുനമ്പം, ചെറായി, പറവൂർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന സർവീസുകൾ ഗോശ്രീ പാലം വഴി കൊച്ചി മെഡിക്കൽ കോളജ്, അമൃത ആശുപത്രി, വൈറ്റില, തൃപ്പൂണിത്തുറ, തോപ്പുംപടി, ഇൻഫോപാർക്ക്, കാക്കനാട്, കരിമുകൾ, എറണാകുളം, ഫോർട്ട്‌കൊച്ചി എന്നിവിടങ്ങളിലേക്കാണു സർവീസ് ആരംഭിച്ചത്. എന്നാൽ വരുമാനംതീരെ കുറവാണ്. 6000 രൂപ വരുമാനം ലഭിക്കുന്ന ബസുകൾ വരെ ഇവയിൽ ഉൾപ്പെടുന്നു. ഹൈക്കോടതിയിൽ നിന്ന് തുറവൂർ, അരൂർ, ഫോർട്ടുകൊച്ചി, കുമ്പളങ്ങി തുടങ്ങിയ ഭാഗങ്ങളിലേക്ക് 16 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ നിലവിൽ വിരലിൽഎണ്ണാവുന്നവ മാത്രമാണ് നിരത്തിലിറങ്ങുന്നത്.
സ്വകാര്യ ബസുകളുടെ ആധിപത്യത്തിൽ നിന്ന് നഗരത്തിന് ആശ്വാസമേകിയ സർവീസായിരുന്നുഇത്. തിരുകൊച്ചി കാത്തു നിന്ന് സിറ്റി സർവീസുകളിൽ കയറിയിരുന്ന ഒരുവിഭാഗം യാത്രക്കാരുണ്ടായിരുന്നു.രാവിലെയും വൈകിട്ടുമായിരുന്നു യാത്രക്കാർ ഏറെ..
എറണാകുളം ജില്ലയിലെ 21 മേഖലകളിലേക്കായി അമ്പത് ബസുകൾ 233 ട്രിപ്പുകളാണ് ആദ്യഘട്ടത്തിൽ നടത്തിയത്. എറണാകുളം, ആലുവ, പറവൂർ, പിറവം, കൊടുങ്ങല്ലൂർ ഡിപ്പോകളിൽ നിന്നായിരുന്നു പ്രധാനമായും സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ശരാശരി അര മണിക്കൂർ ഇടവേളകളിൽ സിറ്റി മേഖലയിലെ പ്രധാന റൂട്ടുകളിൽ നിന്നെല്ലാം കെ.എസ്.ആർ.ടി.സി. സർവീസുണ്ടായിരുന്നു. എറണാകുളം ഡിപ്പോയിൽ നിന്ന് 32 ഷെഡ്യൂളുകളും ആലുവ ഡിപ്പോയിൽ നിന്ന് 18 ഷെഡ്യൂളുകളുമായിരുന്നു ഉണ്ടായിരുന്നത്.ഇതിനോടൊപ്പം 2011 ഫെബ്രുവരി ആറിന് 'ഗോശ്രീ പാലം' വഴി 20 ബസുകൾ കൂടി സർവീസ് ആരംഭിച്ചു. അങ്ങനെ തിരു കൊച്ചി ബസുകളുടെ എണ്ണം 70 ആയി.കെ.എസ്.ആർ.ടി.സി. സർവീസുകളുടെ പുനക്രമീകരണ ബസുകളിൽ പലതും വരുമാനക്കുറവ് മൂലം സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
'കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിലെ നാഴികക്കല്ല്' സിറ്റി സർവീസ് പദ്ധതിയെഇങ്ങനെ വിശേഷിപ്പിച്ചത് മുൻ ഗതാഗത മന്ത്രിജോസ് തെറ്റയിൽ
ഇല്ലാതായതിൽ രണ്ട് 'ലേഡീസ് സ്‌പെഷ്യൽ' തിരു കൊച്ചി ബസും
വൈപ്പിനിൽ നിന്നുള്ള ട്രിപ്പുകൾഇങ്ങനെ:
ചെറായിയിൽ നിന്നു 48
മുനമ്പത്ത് നിന്ന് 22
പറവൂരിൽ നിന്നു 7