കൊച്ചി: ഭാരതീയ വിദ്യാഭവൻ സംഘം 'നാസ' ബഹിരാകാശ ഗവേഷണകേന്ദ്രം 26 മുതൽ ഒക്‌ടോബർ 7 വരെ സന്ദർശിക്കും. അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 179 പേരാണ് സംഘത്തിലുണ്ടാകുക.

ബഹിരാകാശ, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ കൂടുതൽ അറിവും അവബോധവും കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. കെന്നഡി സ്‌പേസ് സെന്റർ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് പരിപാടിയിൽ വിദ്യാർത്ഥികൾ സംബന്ധിക്കും. സ്റ്റാച്യു ഒഫ് ലിബർട്ടി, നയാഗ്ര വെള്ളച്ചാട്ടം, ചോക്ലേറ്റ് ഫാക്ടറി, ഡിസ്‌നിവേൾഡ് തുടങ്ങി സ്ഥലങ്ങളും സന്ദർശിക്കുമെന്ന് ഡയറക്ടർ ഇ. രാമൻകുട്ടി പറഞ്ഞു.