കിഴക്കമ്പലം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച്ച പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൻെറ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്ന അഞ്ച് രോഗികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ,കുറഞ്ഞ നിരക്കിൽ ആൻജിയോപ്ലാസ്റ്റി, ഒരു വർഷത്തേക്ക് സൗജന്യ കൺസൾട്ടേഷൻ, അഞ്ച് മാസത്തേക്ക് സൗജന്യ മരുന്നുകൾ . വിശദ വിവരങ്ങൾക്ക് ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടണം.