വൈപ്പിൻ: സർവോദയം കുര്യൻ സ്മാരക ട്രസ്റ്റിനുവേണ്ടി ചെറിയാൻ പാറയ്ക്കൽ നിർമ്മിച്ച് അരുൺ എൻ. ശിവൻ സംവിധാനം ചെയ്ത സർവോദയം കുര്യന്റെ ജീവചരിത്ര ഡോക്യുമെന്ററി ചിത്രമായ 'അതിരുകളില്ലാത്ത ഒരാൾ' എന്ന ചിത്രം പോളണ്ടിൽ നടന്ന 34-ാമത് അന്താരാഷ്ട്ര കത്തോലിക്ക ചലച്ചിത്ര മൾട്ടി മീഡിയ വാർസോ ഫെസ്റ്റിവെലിൽ രണ്ടാം സ്ഥാനം നേടി. ഒക്‌ടോബറിൽ ഇറ്റലിയിൽ നടക്കുന്ന 22-ാമത് റീജിയണൽ ടുഡേ ഫിലിം ഫെസ്റ്റിവലിലേക്കും ഈ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്.