വൈപ്പിൻ: കൊച്ചി താലൂക്ക് സപ്ലൈ ഓഫീസ് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ചുള്ളിക്കലിലേക്ക് മാറ്റിയാൽ താലൂക്കിന്റെ ഭൂരിഭാഗം പ്രദേശവും റേഷൻകടകളും ഉൾപ്പെടുന്ന വൈപ്പിൻ നിവാസികൾക്ക് ദുരിതമാകുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. ഈ ഓഫീസ് ഫോർട്ട് വൈപ്പിൻ സ്റ്റാൻഡിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയാൽ കൊച്ചി താലൂക്കിന്റെ മദ്ധ്യഭാഗം ആവുകയും ചെയ്യും. ഈ നിർദ്ദേശം പരിഗണിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ആവശ്യപ്പെട്ടു.