കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിലെ മികച്ച പുസ്തകവായനക്കാരായ കുട്ടികളെ അനുമോദിച്ചു. ഗ്രന്ഥശാല വായനക്കുറിപ്പ് സമാഹരണ പദ്ധതിയിൽ ഏറ്റവും അധികം കുറിപ്പുകൾ എഴുതി നൽകിയ കുട്ടികൾക്ക് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻവിജയൻ ഉപഹാരങ്ങൾ നൽകി. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭ കുമാർ, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, മനോജ് നാരയണൻ, മല്ലിക തുടങ്ങിയവർ സംസാരിച്ചു