shibu
ചെറായി ശ്രീനാരായണ സാംസ്‌കാരിി സംഘം വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് വി.എ തമ്പി സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടിയ എൻ.ഡി ഷിബുവിനെ പൊന്നാടഅണിയിച്ച് ആദരിക്കുന്നു

വൈപ്പിൻ: ചെറായി ശ്രീനാരായണ സാംസ്‌കാരികസംഘം വാർഷിക സമ്മേളനം പ്രസിഡന്റ് വി.എ. തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടി. രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടിയ എൻ.ഡി. ഷിബുവിനെ പൊന്നാടഅണിയിച്ച് ആദരിച്ചു. ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങളും എൻഡോവ്‌മെന്റുകളും വിതരണം ചെയ്തു. സെക്രട്ടറി കെ.ഡി. വേണുദാസ് ,ട്രഷറർ വി.കെ. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എ. തമ്പി (പ്രസിഡന്റ്), ടി.സി. രാജീവ് (വൈസ് പ്രസിഡന്റ്), വേണുദാസ് കാളിശേരി (സെക്രട്ടറി), എം.എസ്. മഹേശൻ (ജോ.സെക്രട്ടറി), വി.കെ. ദിനേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.