കൂത്താട്ടുകുളം : പൊതുമരാമത്ത് റോഡുകൾ നന്നാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ അനൂപ് ജേക്കബ് എം.എൽ.എ തയ്യാറാകാത്തതിലും അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം നഗരത്തിലെ പൊതുമരാമത്ത് റോഡുകളിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചു. മേഖല കമ്മറ്റി സെക്രട്ടറി ബ്രൈറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമല ശശി അദ്ധ്യക്ഷനായി. നന്ദു സതീശൻ, ജോബി ജോസ്, വിഷ്ണു ഷാജു തുടങ്ങിയവർ സംസാരിച്ചു