വൈപ്പിൻ: സ്‌കൂളിൽ മാതൃഭാഷ സംസാരിച്ചതിന് അദ്ധ്യാപിക അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ ശിക്ഷിച്ചതിൽ കെ.പിഎംഎസ് വൈപ്പിൻ യൂണിയൻ പ്രതിഷേധിച്ചു. എടവനക്കാട് യൂണിയൻ ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.വി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിഅംഗം എം.കെ. വേണുഗോപാൽ, ടി.കെ. ജോഷി, പി.കെ. സുഗുണൻ, സൈന പ്രകാശൻ, പഞ്ചമി, ഷൈബി ഗാനേഷ്, കിരൺപ്രതാപ്, ജിബീഷ്.ടി.ജോഷി, എൻ.ആർ രാജീവ്, ദിലീപ്കുമാർ, ടി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.