yo
യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഹൈസ്കൂളിൽ നടത്തിയ ഓണാഘോഷം ശ്രീധരീയം ചെയർമാൻ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം: യോഗക്ഷേമ സഭയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഹൈസ്കൂളിൽ ഓണാഘോഷം ശ്രീധരീയം ചെയർമാൻ നാരായണൻ നമ്പൂതിരി പതാക ഉയർത്തി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു, മനോജ് നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി, രാജൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു,കുട്ടികളുടെ കലാപരിപാടികളും, ഓണസദ്യയും നടത്തി.