കോട്ടയം: കോട്ടയം പാമ്പാടി ശാന്തിഗിരി ആശ്രമത്തിൽ നിർമ്മിച്ച ദർശന മന്ദിരത്തിന്റെ തിരിതെളിയിക്കൽ 26ന് രാവിലെ 11.30ന് ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി നിർവഹിക്കും.
2001 മാർച്ച് 13ന് പ്രാർത്ഥാനാകേന്ദ്രത്തിൽ പ്രതിഷ്ഠ നടന്ന ശേഷം തീർത്ഥയാത്രയുടെ ഭാഗമായി ശിഷ്യപൂജിത ആശ്രമത്തിലെത്തുന്നത് 2008 ഡിസംബർ ഏഴിനാണ്. പത്രസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഇൻചാർജ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി, ശാന്തിഗിരി ആഡ്വൈസറി കമ്മിറ്റി പ്രതിനിധി ഡോ. പി.എൻ. മോഹൻ പാമ്പാടി, എസ് സേതുനാഥ്, വി.ബി. നന്ദകുമാർ, അഖിൽ ജെ.എൽ. എന്നിവർ പങ്കെടുത്തു.