പള്ളുരുത്തി: വി.എസ്.ക്യഷ്ണൻ ഭാഗവതർ സ്മാരക പുരസ്ക്കാരം കൊച്ചിൻ സൗഭാഗ്യവതി ടീച്ചർക്ക് നൽകും.ഒക്. 2 ന് വൈകിട്ട് 6ന് പള്ളുരുത്തി ഇ.കെ. സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി അവാർഡ്‌ നൽകും.ഇരുപത്തയ്യായിരം രൂപയും പ്രശംസി പത്രവുമാണ് ഉപഹാരം.ചടങ്ങിൽ കലാകാരൻമാരായ പി.എം.അബു, സി.കെ.ബാലക്യഷ്ണൻ, വിജയലക്ഷ്മി, സേവി ഫോർട്ടുകൊച്ചി, സാംസൺ എന്നിവരെ ആദരിക്കും. പതിനായിരം രൂപ കാഷ് അവാർഡും നൽകും.വിവാഹ ധന സഹായമായി നിർധന യുവതിക്ക് ഒരു ലക്ഷം രൂപയും നൽകും. വാർത്താ സമ്മേളനത്തിൽ ജീവാ മോഹൻ, ഇടക്കൊച്ചി സലിം കുമാർ, വി.കെ.പ്രകാശ്, ഐ.ടി.ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.