പറവൂർ : പറവൂർ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകമേള പറവൂർ ടൗൺ ഹാളിൽ തുടങ്ങി. പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എയും നാടകമേള സിനിമാതാരം പൗളി വത്സനും ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.എ. അലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സിനിമാതാരം കെടാമംഗലം വിനോദ്, പി.ജി. ബാലകൃഷ്ണൻ, ഡി. ബാബു, കെടാമംഗലം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.