പറവൂർ : പുരോഗമന കലാസാഹിത്യസംഘം പറവൂർ ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം അജിത്ത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. പറവൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. വി.എസ്. സന്തോഷ്, എൻ.എസ്. സുനിൽകുമാർ, എം.എസ്. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പറവൂർ ബാബു (പ്രസിഡന്റ് ), നീണ്ടൂർ വിജയൻ (സെക്രട്ടറി), എം.എസ്. രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.