maradu
നെട്ടൂരിൽ ദേശീയപാതക്കരികിൽ മാലിന്യകൂമ്പാരങ്ങൾ റോഡ്നിറയെ ചിതറികിടക്കുന്നു..

മരട്: നഗരസഭയിലെ വിവിധ പ്രദേശങ്ങൾ മാലിന്യകൂമ്പാരങ്ങൾകൊണ്ട് മൂക്ക് പൊത്താതെ സഞ്ചരിക്കാൻവയ്യാത്ത അവസ്ഥയിലായിരിക്കുകയാണെന്ന് പ്രദേശവാസികളും പൊതുപ്രവർത്തകരും പരാതിപ്പെട്ടു.മാലിന്യം ശേഖരിക്കാൻ കുടുംബശ്രീയും സംസ്കരിക്കാൻ പ്ളാന്റും ഉണ്ടായിട്ടും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. നെട്ടൂരിൽ ദേശീയപാതക്കരികിൽ മാലിന്യകൂമ്പാരങ്ങൾ റോഡ്നിറയെ ചിതറികിടക്കുന്നത് മൂലംകാൽ നടപോലും ദുസഹമായിതീർന്നു. പരിഹാരം കാണുവാൻ നഗരസഭ ഭരണാധികാരികൾ നടപടി സ്വീകരിക്കാത്തതിൽ സി.പി.എംമരട് വെസ്റ്റ് ലോക്കൽ കമ്മറ്റിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.