കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം-രാമേശ്വരം-എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്. ഒക്‌ടോബർ 7 മുതൽ 29 വരെ പാലക്കാട്, പഴനി, മധുരൈ വഴിയായിരിക്കും. ഒക്‌ടോബർ 7മുതൽ 28 വരെ എല്ലാ തിങ്കളാഴ്ചകളിലും രാത്രി 11ന് എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്ന് പുറപ്പെടുന്ന എറണാകുളം-രാമേശ്വരം വീക്ക്‌ലി സ്‌പെഷ്യൽ (06033) ചൊവ്വാഴ്ചകളിൽ രാവിലെ 11.10ന് രാമേശ്വരത്തെത്തും. ആലുവ 11.20, തൃശൂർ അർദ്ധ രാത്രി 12.15, പാലക്കാട് 2.10, പാലക്കാട് ടൗൺ 2.35, കൊല്ലങ്കോട് 3.05 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം. ഒക്‌ടോബർ എട്ടു മുതൽ 29 വരെ എല്ലാ ചൊവ്വാഴ്കളിലും രാത്രി 8.55ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന രാമേശ്വരം-എറണാകുളം വീക്ക്‌ലി സ്‌പെഷ്യൽ (06034) പിറ്റേന്ന് രാവിലെ 10.45ന് എറണാകുളത്തെത്തും. കൊല്ലങ്കോട് പുലർച്ചെ 4.45, പാലക്കാട് ടൗൺ 5.18, പാലക്കാട് 5.35, തൃശൂർ 8.30, ആലുവ 9.30 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റേഷനുകൾ. മൂന്ന് എ.സി ത്രീ ടയർ കോച്ചുകളും ഏഴു സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കോച്ചുകളും ട്രെയിനിലുണ്ടാവും.