മൂവാറ്റുപുഴ: തൊഴിലാളികൾ അദ്ധ്വാനിച്ച് നേടിയ അവകാശങ്ങൾ ജനങ്ങളെയാകെ കബളിപ്പിച്ച് മോദി സർക്കാർ കുത്തക മുതലാളിത്തത്തിന് തീറെഴുതുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു . കെ എസ് ആർ ടിഎംപ്ലോയീസ് അസോസിയേഷൻ സി ഐടിയു 42-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അഴീക്കോടൻ രാഘവൻ അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അഴിമതിക്കെതിരായ സമരത്തിൽ കമ്യൂണിസ്റ്റുകാർ ജയിലിൽ പോകുമ്പോൾ അഴിമതി നടത്തിയാണ് കോൺഗ്രസ് നേതാക്കളുൾപ്പെടെ ജയിലിലാകുന്നത്. കെ .എസ്. ആർടി.സി ഉൾപ്പെടെയുള്ള പൊതുമേഖലയെ സംരക്ഷിയ്ക്കുന്നത് എൽ ഡി എഫ് സർക്കാരാണ്. ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സി .ഐ .ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള സമ്മേളനത്തിൽ പ്രസംഗിച്ചു. . ഇന്ന് രാവിലെ 10ന് പൊതുചർച്ച തുടരും. സമ്മേളനം വൈകിട്ട് സമാപിക്കും
.