ആലുവ: രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ നിർണയ ഭവനസന്ദർശന പരിപാടി അശ്വമേധത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് തുടക്കമായി. കെ. കാർത്തിക്കിന് കുഷ്ഠരോഗത്തിന്റെ ബോധവത്കരണ ഫ്ലിപ് ചാർട്ട് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി
കൈമാറി. ഒക്ടോബർ ആറ് വരെയാണ് ഭവനസന്ദർശനപരിപാടി.
എല്ലാ വാർഡിലും പരിശീലനം ലഭിച്ച അംഗങ്ങളാണ് ഭവനസന്ദർശനം നടത്തുന്നത്. കഴിഞ്ഞ വർഷം 14 പുതിയ രോഗികളെയാണ് അശ്വമേധം പ്രോഗ്രാമിലൂടെ ജില്ലയിൽ കണ്ടെത്തിയത്. ഒരു കേസ് ആലുവയിൽ നിന്നും ഉണ്ടായിരുന്നു. ഭവനസന്ദർശന വേളയിൽ ലക്ഷണങ്ങളുമായി കാണുന്നവർക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആലുവ ജില്ലാ ആശുപത്രിയിൽ ത്വക് രോഗവിഭാഗത്തിൽ പ്രത്യേകമായ പരിശോധനകൾ സൗജന്യമായുണ്ട്. ജെ.എച്ച്.ഐ എം.ഐ. സിറാജ്, വിൽജി സേവ്യർ, ലിഡിയ സെബാസ്റ്റ്യൻ, രശ്മി വി.ആർ, നീതു ജയപ്രകാശ്, മിസ്രിബാൻ, മിനു ജെറാൾഡ് എന്നിവരും പങ്കെടുത്തു.