കൊച്ചി: യൂത്ത്മൂവ്‌മെന്റ് ഉദയംപേരൂർ മേഖലയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ ഉദയംപേരൂർ എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 1084 ാം ശാഖാങ്കണത്തിൽ വിജ്ഞാനോത്സവം 2019 എന്ന പേരിൽ പഠനക്ളാസ് നടത്തും. സെക്രട്ടറി ഡി.ജിനുരാജ് ഭദ്രദീപം തെളിക്കും.പൂത്തോട്ട 264ാം നമ്പർ ശാഖാ പ്രസിഡന്റ് സുമേഷ് എം.എസ് , തെക്കൻ പറവൂർ ശാഖ 696 ാം നമ്പർ സെക്രട്ടറി അഖിൽ പി.എസ് എന്നിവർ പങ്കെടുക്കും. കണ്ടെത്താം എന്നിലെ ഹീറോയെ എന്ന വിഷയത്തിൽ അനീഷ് മോഹൻ ക്ളാസ് നയിക്കും. ഉച്ചയ്‌ക്ക് 12 ന് നടക്കുന്ന അനുമോദന സമ്മേളനം. 1084ാം നമ്പർ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ് ഉദ്‌ഘാടനം ചെയ്യും. സിനിമ താരം സാജു നവോദയ മുഖ്യാതിഥിയാകും.