ന്യൂഡൽഹി: മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ പുറത്തിറക്കി. 250 കോടി രൂപ സമാഹരിക്കലാണ് ലക്ഷ്യം. പരമാവധി 500 കോടി വരെ നിക്ഷേപം സമാഹരിക്കാനാകും. പ്രവർത്തന മൂലധനം വിപുലീകരണത്തിനും വായ്പ നൽകാനുമാണ് ഫണ്ട് വിനിയോഗിക്കുക.
900 കോടിയുടെ കടപ്പത്രങ്ങൾ കമ്പനി ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. 1000 രൂപ മുഖ വിലയുള്ളതാണ് കടപ്പത്രങ്ങൾ. ഒക്ടോബർ 18 ആണ് അവസാന തീയതി. 8 സ്കീമുകളിൽ 400 ദിവസം, 24 മാസം, 36 മാസം എന്നീ കാലാവധികളിൽ 9.38% മുതൽ 11.03% വരെ വരുമാനം നേടാൻ സാധിക്കും. ബ്രിക്ക് വർക്ക് റേറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഈ കടപ്പത്രങ്ങൾക്ക് BWR A + റേറ്റിംഗ് നൽകിയിട്ടുണ്ട്.
‘‘വർധിച്ച് വരുന്ന മൂലധന ആവശ്യം പരിഗണിച്ചാണ് കടപ്പത്രങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചത്. ഇത് വലിയ വിജയം ആകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട്. കമ്പനിയുടെ വളർച്ചക്ക് ഇത് വേഗം നൽകും’’. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും, മുത്തൂറ്റ് ഫിൻകോർപ് എം.ഡിയുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.