ymca
വൈ.എം.സി.എ.യുടെ ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി ആലുവയിൽ നടത്തിയ സംസ്ഥാന യുവജന സംഗമം വൈ.എം.സി.എ. അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ഗൗരവ് കല്യാൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വൈ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വൈ.എം.സി.എ സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന യുവജന സംഗമം അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ഗൗരവ് കല്യാൺ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങൾ സമാധാനത്തിനും നീതിക്കും വേണ്ടി എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. യുവജനങ്ങൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കടമകൾ വലുതാണെന്ന യാഥാർത്ഥ്യബോധം ഉൾകൊള്ളണമെന്ന് ഗൗരവ് കല്യാൺ പറഞ്ഞു. സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ മോട്ടി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർപേഴ്‌സൺ കുമാരി കുര്യാസ് മുഖ്യാതിഥിയായിരുന്നു. യൂണി വൈ. അഖിലേന്ത്യാ ചെയർപേഴ്‌സൺ സാന്ദ്രാ റോസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫോറം ദേശീയ കൺവീനർ അരുൺ മർക്കോസ്, മാത്യൂസ് കാക്കൂരാൻ, ഏബ്രഹാം പി കോശി, മനോജ് തെക്കേടം, മാത്യു ജോൺ, എബ്രഹാം കുരുവിള എന്നിവർ പ്രസംഗിച്ചു.