കൊച്ചി: മുല്ലപ്പെരിയാർ ഡാംകേസും നിയമങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ 26ന് 4 .30ന് എം.കെ.ദാമോദരൻ മെമ്മോറിയൽ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ അഡ്വ. കെ.രാംകുമാർ, മുൻ അഡീഷണൽ അഡ്വ.ജനറൽ അഡ്വ. ടി.എം മുഹമ്മദ് യൂസഫ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ,അഡ്വ. പി.കെ ബാബു, പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ സി.ആർ നീലകണ്ഠൻ, പ്രൊഫ. സീതാരാമൻ, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി സുഗതൻ പി. ബാലൻ എന്നിവർ പങ്കെടുക്കും. അഡ്വ. റസൽ റോയി, പ്രൊഫ. എ.വി താമരാക്ഷൻ, വിജയൻ കുളത്തേരി, ആലിഫ്, തോമസ് നെട്ടൂർ, കെ.ജെ ദിവാകരൻ, എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.