കൊച്ചി: മുൻ രാഷ്‌ട്രപതി ഡോ.കെ.ആർ.നാരായണന്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് ഒക്‌ടോബർ 27 ന് തുടക്കമാകും. എറണാകുളം ദർബാർ ഹാളിൽ വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്‌ഘാടനം ചെയ്യും. കെ.ആർ.നാരായണന്റെ പേരിലുള്ള പ്രഥമ എക്സലൻസ് അവാർഡ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉമ്മൻചാണ്ടിക്ക് സമ്മാനിക്കും. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയാവും. മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി, ടി.തോമസ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത സംവിധായകനും ജേസി ഡാനിയേൽ അവാർഡ് ജേതാവുമായ ഐ.വി.ശശിയുടെ സിനിമകളിലെ തിരഞ്ഞെടുത്ത ഹിറ്റ്‌ഗാനങ്ങൾ കോർത്തിണക്കി ഹംസധ്വനി സംഗീത സംഘം അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.