മൂവാറ്റുപുഴ:ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ തണൽ പരിവാർ സംഘടിപ്പിച്ച കലോത്സവവും കുടുംബ സംഗമവും ശ്രദ്ധേയമായി. വാളകത്ത് വിവിധ കലാപരിപാടികൾ നടന്നു.
സമാപന സമ്മേളനം പ്രമുഖ ശിശുരോഗവിദഗ്ധൻ ഡോ.എം.ആർ.നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അംബികശശി അദ്ധ്യക്ഷത വഹിച്ചു. തണൽ പരിവാർ സംസ്ഥാന ജന.സെക്രട്ടറി കെ.എം.നാസർ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, വീൽചെയർ യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജിത്ത് കൃപാലയം, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ട്, തണൽ പരിവാർ സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത ബിനു, ബേബി വായിക്കര, മുൻ റോഡ് ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ കെ.എം.ഷാജി, സോമിൽ ഓണേഴ്‌സ് , മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അസീസ് പാണ്ട്യാർപിള്ളി, വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, പ്രൊഫ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സിനിമ സീരിയൽ കലാകാരന്മാരായ രാജൻ നൂറുദ്ദീൻ, രാജേഷ് ആലുങ്കൽ, ബിജു പെരുമ്പാവൂർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. തണൽ പരിവാർ ഔദ്യോഗിക ലോഗോ രൂപകല്പന ചെയ്ത സെന്റ് പീറ്റേഴ്‌സ് കോളേജ് ബിരുദ വിദ്യാർത്ഥിനി അനഘ ശശിയെ ആദരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹൈസ്‌കൂൾ 10 ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റിദമോൾസ്വാഗതഗാനം ആലപിച്ചു. തണൽ പരിവാർ സംസ്ഥാന ജോയിന്റ് സെക്രട്ടറി സാജിത അലി നന്ദി പറഞ്ഞു.