അങ്കമാലി :വിദ്യാർത്ഥികളെ സ്വയം സംരംഭകരാക്കി സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തമാക്കുവാൻ ശേഷിയുള്ളവരാക്കി മാറ്റുകകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു . ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന്റെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ടെക് പ്ലാനറ്റ് 19 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോജി എം ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക ചെയർമാനായ പി.വി. മാത്യുവിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ നിരവധി പ്രഭാഷങ്ങളും ചർച്ചകളും നടക്കും. ടൈറ്റൻ ജി.പി.യു പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും ഫിസാറ്റ് സ്റ്റാഫ് വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനവും മികച്ച അദ്ധ്യാപകർക്കുള്ള അവാർഡ് ദാനവും മന്ത്രി നിർവഹിച്ചു.
ഫിസാറ്റ് കോളേജ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി .ചാക്കോ, സേവ്യർ ഗ്രിഗറി , രാജനാരായണൻ വി.എം , ജോജോ കെ.ജെ , പാപ്പച്ചൻ തെക്കേക്കര, രാജവർമ്മ ഇ.കെ, പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്ക് , വൈസ് പ്രിൻസിപ്പൽ ഡോ. സി .ഷീല, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എസ്.എം പണിക്കർ , ഡീൻ ഡോ. സണ്ണി കുര്യാക്കോസ് , ഡീൻ ആൻഡ് ഡയറക്ടർ ഡോ. ജോർജ് .വി .ആന്റണി , പി .ടി .എ പ്രസിഡന്റ് സുനിൽ മേനോൻ , സ്പാർക് വിഭാഗം മേധാവി ജിബി വർഗീസ് തുടങ്ങിവർ സംസാരിച്ചു.