കൊച്ചി: ഇടപ്പള്ളി ജംഗ്ഷനിൽ ദേശീയപാതയിലെ അനധികൃത പാർക്കിംഗ് മോട്ടോർ വാഹന വകുപ്പ് ഒഴിപ്പിച്ചു. ഇടപ്പള്ളി-പറവൂർ ദേശീയ പാതയോരം കൈയേറി ചങ്ങല കെട്ടി തിരിച്ച് കസ്റ്റമർ പാർക്കിംഗ് ഏരിയയായി സ്വകാര്യ സ്ഥാപനങ്ങൾ മാറ്റിയതിനെതിരെ റോഡ് സേഫ്റ്റി അതോറിട്ടിക്ക് പരാതി ലഭിച്ചിരുന്നു. ഇതോടെയാണ് റോഡ് ട്രാൻസ്പോർട്ട് ഓഫീസർ അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാറിന്റെയും എ.എം.വി.ഐ കെ.എം. അനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം പാർക്കിംഗ് ഒഴിപ്പിച്ചത്.