മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്‌ക്ലബ്ബും നിർമ്മല കോളേജും സംയുക്തമായി ചൊവ്വാഴ്ച ഗാന്ധിയൻ ദർശനങ്ങളും ബഹുജന മാധ്യമങ്ങളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തും. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാർ തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. തുടർന്ന് മാദ്ധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. പ്രിൻസിപ്പാൾ ഡോ.ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോ.എം.പി.മത്തായി സംസാരിക്കും . ഉച്ചകഴിഞ്ഞ് നടക്കുന്ന സംവാദം ബിജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.