അങ്കമാലി : മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കൺവെൻഷൻ 25 ന് അങ്കമാലിയിൽ നടക്കും. അങ്കമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 ന് നടക്കുന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം മുതിർന്ന തൊഴിലാളികളെ ആദരിക്കും റോജി എം ജോൺ എം.എൽ.എ, പി.ജെ. ജോയി, അഡ്വ. ഇ. നാരായണൻ നായർ, വി.പി. ജോർജ്, ടി.കെ. രമേശൻ, കെ.പി. ബേബി, മാത്യു തോമസ്, അഡ്വ. കെ.എസ്. ഷാജി, സാംസൺ ചാക്കോ എന്നിവർ പ്രസംഗിക്കും.