മരട്. "നിയമ ലംഘനത്തിനെതിരെജനകീയകൂട്ടായ്മ"എന്ന സംഘടന മരട് പെട്രോഹൗസിൽ ചേർന്ന കൺവെൻഷനിൽ കേരളത്തിലെ മുഴുവൻ സി.ആർ.സെഡ് ലംഘനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവാദികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.അഡ്വ.ഹരീഷ് വാസുദേവൻ, ജോൺജോസഫ്, അഡ്വ.പി.ജെ.മാനുവൽ, ജോൺപെരുവന്താനം, പ്രൊ.കുസുമംജോസഫ്, വർഗീസ് പുല്ലുവഴി, കെ സുനിൽകുമാർ, അഡ്വ.പ്രശാന്ത് നിർമ്മൽസാരഥി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.