കൊച്ചി: എളമക്കര,പോണേക്കര മേഖലകളിലെ വിവിധ സഹായ സംഘങ്ങളിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കോർപ്പറേഷൻ ബാങ്ക്, എളമക്കര ബ്രാഞ്ച് വിപുലമായ ബോധവത്കരണ പരിപാടികൾ നടത്തുന്നു. നാളെ (ബുധൻ) വൈകിട്ട് മൂന്നിന് എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്യും. കോർപ്പറേഷൻ ബാങ്ക് ബാംഗ്ളൂർ സർക്കിൾ ജനറൽ മാനേജർ എൻ.വീരഭദ്രപ്പ അദ്ധ്യക്ഷനാകും.