ആലുവ: എ.ഐ.യു.ഡബ്ല ്യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധം മാറ്റി. റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞദിവസം ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡുകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിയത്.