കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഒക്ടോബർ അഞ്ചിന് മറൈൻഡ്രൈവിൽസംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് നടത്തുന്ന ചെറു വള്ളങ്ങളുടെ മത്സരത്തിന്റെ ഭാഗമായി ജില്ലയിലെ വള്ളംകളി ക്ലബ്ബുകളുടെയും പ്രതിനിധികളുടെയും കൂടിയാലോചനാ യോഗം നാളെ ( ബുധൻ) നടക്കും. എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസം ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ രാവിലെ 11 മണിക്കാണ് യോഗം.